Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remanded For 14 Days

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി 14 ദി​​​​വ​​​​സം റി​​​​മാ​​​​ൻ​​​​ഡി​​​​ൽ

കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ന​​​​ന്ദി​​​​ഗ്രാം നി​​​​യ​​​​മ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി മി​​​​ല​​​​ൻ പ്ര​​​​ധാ​​​​ൻ ര​​​​ണ്ടാ​​​​ഴ്ച​​​​കൂ​​​​ടി ജ​​​​യി​​​​ലി​​​​ൽ തു​​​​ട​​​​രും. ആ​​​​യു​​​​ധം കൈ​​​​വ​​​​ശം​​​​ വ​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ൾ ചേ​​​​ർ​​​​ത്ത് ര​​​​ണ്ടു​​​​ ദ​​​​ശ​​​​കം മു​​​​ന്പ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ൽ മി​​​​ല​​​​ൻ പ്ര​​​​ധാ​​​​നെ കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ജു​​​​ഡീഷ്യ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ അ​​​​യ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. പൂ​​​​ർ​​​​വ മേ​​​​ദി​​​​നി​​​​പു​​​​ർ കോ​​​​ണ്ടാ​​​​യി ജു​​​​ഡീഷ്യൽ കോ​​​​ട​​​​തി​​​​യു​​​​ടേ​​​​താ​​​​ണു തീ​​​​രു​​​​മാ​​​​നം.

2007ലെ ​​​​ന​​​​ന്ദി​​​​ഗ്രാം സം​​​​ഭ​​​​വവു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത നാ​​​​ല് കേ​​​​സു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ടു​​​​ത്ത​​​​മാ​​​​സം മൂ​​​​ന്നു​​​​വ​​​​രെ മി​​​​ല​​​​ൻ പ്ര​​​​ധാ​​​​നെ ഹാ​​​​ൽ​​​​ദി​​​​യ സ​​​​ബ്കോ​​​​ട​​​​തി ജു​​​​ഡീഷ്യൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ആ​​​​യു​​​​ധ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കേ​​​​സി​​​​ലെ ന​​​​ട​​​​പ​​​​ടി. എ​​​ന്നാ​​​ൽ, കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്ന് മി​​​​ല​​​​ൻ പ്ര​​​​ധാ​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ അ​​​​യാ​​​​ൻ ഭ​​​​ട്ടാ​​​​ചാ​​​​ർ​​​​ജി പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ട് കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ധി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​കാ​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്കു ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന​​​​തി​​​​ൽ അ​​​ണി​​​ക​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഒക്‌ടോബർ ആ​​​​റി​​​​നാ​​​​ണ് പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ന​​​​ന്ദി​​​​ഗ്രാം, ഭ​​​​വാ​​​​നി​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ച സു​​​​വേ​​​​ന്ദു അ​​​​ധി​​​​കാ​​​​രി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തോ​​​​ടെ ന​​​​ന്ദി​​​​ഗ്രാ​​​​മി​​​​ലെ എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up